Thursday, September 13, 2007

എന്തേ ഉറങ്ങാത്തൂ

എന്തേ പൊന്നേയുറങ്ങാത്തൂ,
എന്തേ മുത്തേയുറങ്ങാത്തൂ
എന്തേയച്ചൂ ഉറങ്ങാത്തൂ
എന്തേയമ്മൂ ഉറങ്ങാത്തൂ
അമ്മ പാലു തരാഞ്ഞിട്ടോ
അച്ഛന്‍ പാടിയുറക്കാഞ്ഞോ
ഉള്ളിനുള്ളില്‍ കൊതിയാണേ
കാണാന്‍ നോക്കിയിരിപ്പാണേ
അമ്മേ അച്ഛന്‍ വന്നല്ലോ
വേഗം പാടിയുറക്കൂലോ
എന്നാല്‍ പിന്നെക്കാണാവേ
വേഗം ഞങ്ങളുറങ്ങട്ടെ!

3 comments:

സുല്‍ |Sul said...

അമ്മിണീം അച്ചൂം :)
നല്ല കുട്ടികള്‍
നല്ല കുഞ്ഞി കവിത
വേഗം ഉറങ്ങിക്കോളൂട്ടൊ
-സുല്‍

ശ്രീ said...

എന്നാല്‍‌ ഉറങ്ങിയെണീറ്റ് അടുത്ത പോസ്റ്റ് ഇടൂ
:)

മയൂര said...

വേഗം ഉറങ്ങൂ‍ട്ടോ....നല്ല കവിത:)