Wednesday, September 12, 2007

ആരെയിഷ്‌ടം

അച്ചുക്കുട്ടീ, അമ്മുക്കുട്ടീ
പുന്നാരമക്കള്‍ക്കാരെയിഷ്‌ടം
എന്നും ചേര്‍ത്തുപിടിച്ചുകിടക്കും
പാവമീ പുന്നാരയമ്മെയേയോ
ദൂരത്തൊരിടത്ത് കാണാമറയത്ത്
വേലയ്കായി പോയീട്ടും
ആഴ്‌ച്ചേലിടക്കിടെ ഓടിപാഞ്ഞെത്തി
ഉമ്മതന്നീടുന്നൊരച്ഛനെയോ
വേഗം ചൊല്ലുക ചക്കരമക്കളേ
ആദ്യം ചൊല്ലിയാലുമ്മ തരാം.
അച്ചും പറഞ്ഞു, അമ്മൂം പറഞ്ഞു
അച്ഛനേം അമ്മയേം ഏറെയിഷ്‌ടം.
വേറിട്ടു പറയാനറിയില്ല ഞങ്ങള്‍ക്കു
വേഗമാ ഉമ്മ തന്നേക്കുവച്ഛാ.

1 comment:

സഹയാത്രികന്‍ said...

"അച്ഛനേം അമ്മയേം ഏറെയിഷ്‌ടം.
വേറിട്ടു പറയാനറിയില്ല ഞങ്ങള്‍ക്കു"

അച്ഛനേം അമ്മയേം ഏറെയിഷ്‌ടം.
വേറിട്ടു പറയാനറിയില്ല ഞങ്ങള്‍ക്കു